കെഎൻഇഎഫ് വാർഷിക സമ്മേളനം നടത്തി
1478015
Sunday, November 10, 2024 7:20 AM IST
കോട്ടയം: കേരള സീനിയര്‍ നോണ്‍-ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പെന്ഷന് തുകയില്‍ കാലാനുസ്യതമായ വര്‍ധനവ് ഉടന്‍ നടപ്പിലാക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു പെരുമണ്ണ, സംസ്ഥാന സെക്രട്ടറി എം.സി. കുര്യാക്കോസ്, വൈസ് പ്രസിഡന്റ് എ.എം. കുര്യന്, കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, ജില്ലാ പ്രസിഡന്റ് ജയകുമാര്‍ തിരുനക്കര എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം എന്‍ജെപിയു ജില്ലാ പ്രസിഡന്റ് കെ. ദ്വാരകനാഥ് ഉദ്ഘാടനം ചെയ്തു. എന്‍ജെപിയു നേതാക്കളായ ജയിംസ്കുട്ടി ജേക്കബ്, ഇ.വി. രവീന്ദ്രന്, സാം സി. ജോണ്‍, എം.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി വര്‍ഗീസ് ചെമ്പോല (പ്രസിഡന്റ്), എ.എം. കുര്യന് (വൈസ് പ്രസിഡന്റ്), വേണു പെരുമണ്ണ (ജനറല്‍ സെക്രട്ടറി), എം.സി. കുര്യക്കോസ് (സെക്രട്ടറി), പി.ജെ. ജോസഫ് (ജോ. സെക്രട്ടറി) എം.എം. വര്‍ഗീസ് (ട്രഷറര്‍) എന്നിവരെയും
കമ്മിറ്റി അംഗങ്ങളായി ടി.കെ. ചെറിയാന്, കെ. രാമചന്ദ്രന് പിള്ള, പി. ഗോപാലകൃഷ്ണന്, പി. കരുണാകരന്, പി. പ്രേമചന്ദ്രന്, സി. ഗോവിന്ദന്‍കുട്ടി, എം.കെ. പ്രഭാകരന്, യു. ബാബുരാജ് എന്നിവരെയും തെരഞ്ഞെടുത്തു.