പാ​ലാ: പാ​ലാ റി​വ​ര്‍​വ്യൂ​റോ​ഡ് കൊ​ട്ടാ​ര​മ​റ്റ​ത്തേ​ക്കു നീ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ഭാ​ഗം അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ന​ല്‍​കി ഏ​റ്റെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്കു ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. പ​ഴ​യ റി​വ​ര്‍​വ്യൂ റോ​ഡ് അ​വ​സാ​നി​ക്കു​ന്ന മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി​ക്കു സ​മീ​പം കോ​മ​ളം ഹോ​ട്ട​ലും 2.47 സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് റി​വ​ര്‍​വ്യൂ റോ​ഡ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി ഹോ​ട്ട​ല്‍ ഉ​ട​മ എ​സ്. പ്ര​കാ​ശി​നു ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ല്‍ ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും സു​താ​ര്യ​ത​യ്ക്കും പു​ന​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മു​ള്ള നി​യ​മം-2013 ആ​ക്ടി​നു വി​ധേ​യ​മായാ​ണ് ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്കും കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും ന​ട​പ​ടി​യാ​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ നി​യോ​ഗി​ച്ച സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന വി​ദ​ഗ്ധ സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലും റി​പ്പോ​ര്‍​ട്ടും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വി​ദ​ഗ്ധ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഹോ​ട്ട​ലു​ട​മ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഏ​ക വ​രു​മാ​ന​മാ​ര്‍​ഗ​മാ​ണ് ഈ ​ഹോ​ട്ട​ല്‍. ഇ​വ​ര്‍​ക്കു വേ​റെ ഭൂ​മി​യി​ല്ല. വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം മു​ന്‍​കൂ​റാ​യി ന​ല്‍​കി​യാ​ല്‍ ഭൂ​മി​വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റാ​ണ​ന്നും സ​മി​തി​യെ ഇ​വ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ വ​രു​മാ​ന മാ​ര്‍​ഗ​വും ഉ​പ​ജീ​വ​ന​വും പൂ​ര്‍​ണ​മാ​യ ന​ഷ്ട​മാ​വു​ക​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​യ ഇ​വ​ര്‍ ഭൂ​ര​ഹി​ത​രാ​യി തീ​രു​ക​യും ചെ​യ്യു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സ്ഥ​ല​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു മു​ന്‍​കൂ​റാ​യി ന​ല്‍​കു​ന്ന​തി​നൊ​പ്പം ഇ​വ​രു​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ കു​റ​വ് വ​രാ​തെ​യു​ള്ള പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണ​ന്നും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന വി​ദ​ഗ്ധ​സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തു.

ഇ​തോ​ടൊ​പ്പം ഹോ​ട്ട​ലി​ല്‍ ആ​റു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ജ​യ​റാം എ​ന്ന​യാ​ളും ഹോ​ട്ട​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ ആ​ഘാ​ത​ബാ​ധി​ത​നാ​വു​മെ​ന്നും ഇ​ദ്ദേ​ഹ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും സ​മി​തി ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും മ​റ്റു ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​യി എ​ല്‍​എ​ആ​ര്‍​ആ​ര്‍ 2013 നി​യ​മ​പ്ര​കാ​രം പാ​ലാ എ​ല്‍ എ (​ജ​ന​റ​ല്‍) സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​താ​യും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.