കോ​​ട്ട​​യം: റ​​ബ​​ര്‍​വി​​ല കു​​ത്ത​​നെ ഇ​​ടി​​യു​​ക​​യും ഇ​​റ​​ക്കു​​മ​​തി അ​​നി​​യ​​ന്ത്രി​​ത​​മാ​​യി തു​​ട​​രു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ വാ​​ണി​​ജ്യ​​ന​​യ​​ത്തി​​ല്‍ കാ​​ലോ​​ചി​​ത​​മാ​​യ പൊ​​ഴി​​ച്ചെ​​ഴു​​ത്ത് വേ​​ണ​​മെ​​ന്ന നി​​ല​​പാ​​ട് കേ​​ന്ദ്ര​​ത്തി​​ല്‍ ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​ല്‍ സം​​സ്ഥാ​​ന​​ത്തെ എം​​പി​​മാ​​ര്‍​ക്ക് ഗു​​രു​​ത​​ര വീ​​ഴ്ച.

ഒ​​റ്റ​​പ്പെ​​ട്ട പ്ര​​സ്താ​​വ​​ന​​ക​​ളി​​റ​​ക്കി​​യും പ്ര​​സം​​ഗി​​ച്ചും ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ല്‍ പൊ​​ടി​​യി​​ടു​​ന്ന എം​​പി​​മാ​​ര്‍ പ്ര​​ശ്‌​​ന​​ത്തി​​ന്‍റെ ഗൗ​​ര​​വ​​വും ചെ​​റു​​കി​​ട ക​​ര്‍​ഷ​​ക​​ര്‍ നേ​​രി​​ടു​​ന്ന ദു​​ര​​വ​​സ്ഥ​​യും പാ​​ര്‍​ല​​മെ​​ന്‍റി​​ലും വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലും ഉ​​യ​​ര്‍​ത്ത​​ണ​​മെ​​ന്നാ​​ണ് പൊ​​തു ആ​​വ​​ശ്യം.

മൂ​​ന്നു പ​​തി​​റ്റാ​​ണ്ടു​​മു​​ന്‍​പ് ആ​​വി​​ഷ്‌​​ക​​രി​​ച്ച ഉ​​ദാ​​ര​​വ​​ത്ക​​ര​​ണ സാ​​മ്പ​​ത്തി​​ക ന​​യ​​വും വ്യാ​​പാ​​ര വാ​​ണി​​ജ്യ ക​​രാ​​റു​​ക​​ളും പു​​തു​​ക്കു​​ക​​യോ പൊ​​ളി​​ച്ചെ​​ഴു​​തു​​ക​​യോ റ​​ദ്ദാ​​ക്കു​​ക​​യോ ചെ​​യ്യാ​​നു​​ള്ള സ​​മ്മ​​ര്‍​ദം എം​​പി​​മാ​​ര്‍ ഉ​​യ​​ര്‍​ത്ത​​ണം. റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ 25 രൂ​​പ എ​​ന്ന പ​​ഴ​​യ മാ​​ന​​ദ​​ണ്ഡ​​ത്തി​​ല്‍​നി​​ന്നും 30 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തു​​ക, കോ​​മ്പൗ​​ണ്ട് റ​​ബ​​റി​​ന് തീ​​രു​​വ പ​​ത്ത് ശ​​ത​​മാ​​ന​​ത്തി​​ല്‍​നി​​ന്ന് 20 ശ​​ത​​മാ​​ന​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ ന​​ട​​പ​​ടി​​യു​​ണ്ടാ​​കാ​​തെ ആ​​ഭ്യ​​ന്ത​​ര വി​​ല ഉ​​യ​​രി​​ല്ല.

ട​​യ​​ര്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ സി​​യോ​​ന്‍ (സ്റ്റാ​​ന്‍​ഡേ​​ര്‍​ഡ് ഇ​​ന്‍​പു​​ട്ട് ഔ​​ട്ട്പു​​ട്ട് നോം​​സ്)​​നി​​ര​​ക്കു​​ക​​ള്‍ കാ​​ലോ​​ചി​​ത​​മാ​​യി സ​​ര്‍​ക്കാ​​ര്‍ പു​​തു​​ക്കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് പ​​രി​​മി​​തി. വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കു​​ള്ള പ്ര​​ത്യേ​​ക അ​​നു​​കൂ​​ല്യ​​മാ​​യി തീ​​രു​​വ ഇ​​ല്ലാ​​തെ നി​​ശ്ചി​​ത ശ​​ത​​മാ​​നം റ​​ബ​​ര്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള നി​​യ​​മ​​ത്തി​​നും പൊ​​ളി​​ച്ചെ​​ഴു​​ത്തു​​ണ്ടാ​​ണം.

ഈ ​​ആ​​നു​​കൂ​​ല്യ​​ത്തി​​ല്‍ എ​​ത്ര അ​​ള​​വി​​ല്‍ റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്ന​​തി​​ല്‍ കേ​​ന്ദ്ര​​ത്തി​​നും ക​​ണ​​ക്കി​​ല്ല. കോ​​മ്പൗ​​ണ്ട് റ​​ബ​​ര്‍ ആ​​സി​​യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്ന് അ​​ഞ്ചു ശ​​ത​​മാ​​നം​​മു​​ത​​ല്‍ പ​​ത്തു ശ​​ത​​മാ​​നം​​വ​​രെ തീ​​രു​​വ​​യി​​ല്‍ അ​​നി​​യ​​ന്ത്രി​​ത​​മാ​​യി ഇ​​റ​​ക്കു​​മ​​തി ന​​ട​​ക്കു​​ന്നു. ഇ​​ത് സ്വാ​​ഭാ​​വി​​ക റ​​ബ​​റി​​ന്‍റെ നി​​ര​​ക്കാ​​യ 25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്തു​​വാ​​ന്‍ ത​​യാ​​റാ​​യാ​​ല്‍ മാ​​റ്റം വ​​രും. നി​​ല​​വി​​ല്‍ 60 ശ​​ത​​മാ​​നം​​വ​​രെ ഇ​​റ​​ക്കു​​മ​​തി കോ​​മ്പൗ​​ണ്ട് റ​​ബ​​റാ​​ണ്.

കേ​​ര​​ള​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടെ റ​​ബ​​റി​​ന്‍റെ പ്ര​​ധാ​​ന ഉ​​ത്പാ​​ദ​​നം ന​​ട​​ക്കു​​ന്ന വ​​രും​​മാ​​സ​​ങ്ങ​​ളി​​ലും ര​​ണ്ടു ല​​ക്ഷം ട​​ണ്ണോ​​ളം റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യു​​ണ്ടാ​​കും. അ​​തി​​നാ​​ല്‍ ഷീ​​റ്റ് റ​​ബ​​റി​​ന് വ​​ലി​​യ വി​​ല​​മെ​​ച്ചം പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​മാ​​യ റ​​ബ​​ര്‍ ബോ​​ര്‍​ഡ് റ​​ബ​​ര്‍ ഉ​​ത്പാ​​ദ​​നം, ക​​യ​​റ്റു​​മ​​തി, ഇ​​റ​​ക്കു​​മ​​തി സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ളൊ​​ന്നും പു​​റ​​ത്തു​​വി​​ടു​​ന്നി​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ലും എം​​പി​​മാ​​ര്‍ മൗ​​നം പു​​ല​​ര്‍​ത്തു​​ന്നു.

റ​​ബ​​ര്‍ വി​​ഷ​​യം ആ​​ധി​​കാ​​രി​​ക​​മാ​​യി ഏ​​റെ എം​​പി​​മാ​​ര്‍​ക്കും അ​​റി​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല ക​​ര്‍​ഷ​​ക​​രെ കേ​​ള്‍​ക്കാ​​നും താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. കേ​​ര​​ള​​ത്തി​​ലെ എം​​പി​​മാ​​രു​​ടെ യോ​​ഗം വി​​ളി​​ച്ച് ച​​ര്‍​ച്ച ചെ​​യ്തു മു​​ഖ്യ​​മ​​ന്ത്രി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി​​യെ സ​​ന്ദ​​ര്‍​ശി​​ച്ച് റ​​ബ​​ര്‍ പ്ര​​ശ്‌​​നം അ​​റി​​യി​​ക്കു​​ന്ന​​തി​​ലും ഗു​​രു​​ത​​ര വീ​​ഴ്ച​​യു​​ണ്ട്.

റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ ചു​​മ​​ത​​ല​​ക്കാ​​രാ​​യി ഇ​​ത​​ര സം​​സ്ഥാ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ക്കു​​ന്ന പ്ര​​വ​​ണ​​ത​​യും തി​​രി​​ച്ച​​ടി​​യാ​​ണ്. ഇ​​വ​​രേ​​റെ​​യും വ്യ​​വ​​സാ​​യി​​ക​​ളോ വ്യ​​വ​​സാ​​യി​​ക​​ളു​​ടെ താ​​ത്പ​​ര്യ​​ക്കാ​​രോ ആ​​ണെ​​ന്നി​​രി​​ക്കെ ക​​ര്‍​ഷ​​ക​​ര്‍​ക്ക് നേ​​ട്ട​​മൊ​​ന്നു​​മി​​ല്ല.