ശ​ബ​രി എ​യ​ര്‍​പോ​ര്‍​ട്ട്: പു​തി​യ ഏ​ജ​ന്‍​സി പ​ഠ​നം ന​ട​ത്തും
Sunday, June 23, 2024 11:42 PM IST
കോ​​ട്ട​​യം: എ​​രു​​മേ​​ലി​​യി​​ല്‍ എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മാ​ണ​ത്തി​ൽ പു​തി​യ ഏ​ജ​ൻ​സി പ​ഠ​നം ന​ട​ത്തും. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള ത​​ട​​സ​​ങ്ങ​​ള്‍ നീ​​ക്കി പു​​തി​​യ വി​​ജ്ഞാ​​പ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ടു​​ത്ത വ​​ര്‍​ഷം നി​​ര്‍​മാ​​ണം തു​​ട​​ങ്ങാ​​നാ​​ണ് തീ​​രു​​മാ​​നം.

സ​​ര്‍​ക്കാ​​രു​​മാ​​യി ബ​​ന്ധ​​മി​​ല്ലാ​​ത്ത സ്വ​​ത​​ന്ത്ര ഏ​​ജ​​ന്‍​സി സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​നം ഉ​​ട​​ന്‍ ന​​ട​​ത്തും. മു​​ന്‍​പ് സ​​ര്‍​ക്കാ​​ര്‍ ഗ്രാ​ന്‍റ് ല​​ഭി​​ക്കു​​ന്ന ഏ​​ജ​​ന്‍​സി പ​​ഠ​​നം ന​​ട​​ത്തി​​യെ​​ന്ന​​താ​​ണ് മു​​ന്‍ വി​​ജ്ഞാ​​പ​​നം കോ​​ട​​തി ത​​ട​​യാ​​ന്‍ കാ​​ര​​ണം. അ​​ര്‍​ഹ​​മാ​​യ പ്ര​​തി​​ഫ​​ലം ന​​ല്‍​കി സ്ഥ​​ല​​വും സ്വ​​ത്തും വി​​ട്ടു​​കൊ​​ടു​​ക്കു​​ന്ന​​തി​​ല്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍​ക്കും ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്കും ത​​ട​​സ​​മി​​ല്ലെ​​ന്നി​​രി​​ക്കെ ത​​ട​​സ​​മു​​ണ്ടാ​​കി​​ല്ല. ഇ​​തി​​നാ​​യി പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ യോ​​ഗം വീ​​ണ്ടും വി​​ളി​​ച്ചു​​കൂ​​ട്ടും.

ചെ​​റു​​വ​​ള്ളി എ​​സ്‌​​റ്റേ​​റ്റ് അ​​വ​​കാ​​ശ​​ത്ത​​ര്‍​ക്ക​​ത്തി​​ന് ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചു​​മാ​​യി ധാ​​ര​​ണ​​യു​​ണ്ടാ​​ക്കും. അ​​ത​​ല്ലെ​​ങ്കി​​ല്‍ സ്ഥ​​ല​​ത്തി​​ന്‍റെ മൂ​​ല്യ​​വി​​ല സ​​ര്‍​ക്കാ​​ര്‍ കോ​​ട​​തി​​യി​​ല്‍ കെ​​ട്ടി​​വ​​ച്ച് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കും.
മ​​ണി​​മ​​ല, എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി 441 കൈ​​വ​​ശ​​ക്കാ​​രു​​ടെ 1000.28 ഹെ​​ക്ട​​ര്‍ ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള വി​​ജ്ഞാ​​പ​​നം ഏ​​പ്രി​​ല്‍ 24നാ​​ണ് ഹൈ​​ക്കോ​​ട​​തി സിം​​ഗി​​ള്‍ ബെ​​ഞ്ച് സ്‌​​റ്റേ ചെ​​യ്ത​​ത്.

ഇ​​തി​​ല്‍ പ്ര​​ധാ​​ന കൈ​​വ​​ശ​​ക്കാ​​രാ​​യ ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചി​​നു കീ​​ഴി​​ലു​​ള്ള അ​​യ​​ന ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റ് ന​​ല്‍​കി​​യ ഹ​​ര്‍​ജി​​യി​​ലാ​​ണ് സ​​ര്‍​ക്കാ​​ര്‍ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചെ​​ന്ന ന്യാ​​യ​​ത്തി​​ന് വി​​ജ്ഞാ​​പ​​നം സ്റ്റേ ​​ചെ​​യ്ത​​ത്.