അതിദരിദ്രരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്
1601124
Sunday, October 19, 2025 11:22 PM IST
ആലപ്പുഴ: അതിദരിദ്രരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക പ്രധാന ലക്ഷ്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
ആലപ്പുഴ നഗരസഭയിലെ സിവ്യൂ, പവര്‍ഹൗസ് എന്നീ വാര്‍ഡുകളെ ബന്ധിപ്പിച്ചു നിര്‍മിച്ച വെള്ളാപ്പള്ളി പാലത്തിന്റെ ഉദ്ഘാടനം സെന്റ് ഫ്രാന്‍സിസ് അസീസി പാരീഷ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി, വീട്, ഭക്ഷണം, തുടര്‍ചികിത്സ തുടങ്ങിയവ ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ചിട്ടയായി പ്രവര്‍ത്തിച്ചു. നവംബര്‍ ഒന്നിന് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കേരളത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നുകോടി രൂപ ചെലവില്‍ സിവ്യൂ, പവര്‍ഹൗസ് വാര്‍ഡുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി പാലത്തിന്റെ നിര്‍മാണം. 7.5 മീറ്റര്‍ ക്യാരേജ് വീതിയില്‍ ഇരുവശവും നടപ്പാത ഉള്‍പ്പെടെ 15.65 മീറ്റര്‍ നീളത്തില്‍ ജലഗതാഗതത്തിനു തടസമാവാത്ത രീതിയിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്.
പി.പി. ചിത്തരഞ്ജന് എംഎല്‍എ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ഉപാധ്യക്ഷന്‍ പി.എസ.്എം. ഹുസൈന്, സ്ഥിരംസമിതി അധ്യക്ഷരായ എം.ആര്. പ്രേം, എം.ജി. സതീദേവി, എ.എസ്. കവിത, നഗരസഭാഗംങ്ങളായ ഹെലന് ഫെര്‍ണാണ്ടസ്, റഹിയാനത്ത്, ഫാ. ആന്റണി തട്ടകത്ത്, ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍, കെഐഐഡിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.