ചെത്തിപ്പുഴ ആശുപത്രിയില്‍ രാജ്യാന്തര സമ്മേളനം തുടങ്ങി
1601122
Sunday, October 19, 2025 11:22 PM IST
ചങ്ങനാശേരി: എംജി സര്‍വകലാശാലയിലെ ഡോ.എന്‍. രാധാകൃഷ്ണന് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്നൊവേഷന്റെ നേതൃത്വത്തില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ആരംഭിച്ച "റിഥം -2025’ രാജ്യാന്തര സമ്മേളനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ, സെന്റ് തോമസ് ആശുപത്രി മാനേജര്‍ മോണ്‍. ജോണ്‍ തെക്കേക്കര, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി മുപ്പതില്‍ചിറ, എന്ആര്ഐസിഎംഐ ചെയര്‍മാനും സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഓണ്‍ വീനസ് ഡിസീസ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. എന്‍. രാധാകൃഷ്ണന്, സെന്റ് തോമസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം ഡോ. അബ്ദുല്‍ ഖാദര്‍, മാര്‍ അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഫാ. ഏബ്രഹാം മുളമൂട്ടില്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം പ്രഫ. റോബിന്‍സണ്‍ പി. ജോര്‍ജ്, ഡോ. സി. ചന്ദന എന്നിവര്‍ പ്രസംഗിച്ചു.