കെവിഎം ആശുപത്രി വാര്‍ഷികം
1601120
Sunday, October 19, 2025 11:22 PM IST
ചേര്‍ത്തല: കെവിഎം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ 53-ാമത് വാര്‍ഷികം ആഘോഷിച്ചു. ആശുപത്രി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇന്‍കംടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് പാര്‍ട്ണര്‍ ഡോ. അവിനാശ് ഹരിദാസ് അധ്യക്ഷത വഹിച്ചു.
സീനിയര്‍ ഫിസിഷ്യന്‍ ഡോ.പി. വിനോദ് കുമാര്‍, ഡപ്യൂട്ടി ഓപ്പറേഷന്‍സ് മാനേജര്‍ മേഘ എം. പിള്ള എന്നിവര്‍ പ്രസംഗിച്ചു. 43 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ എച്ച്ആര്‍ എക്സിക്യൂട്ടീവ് എച്ച്. സരോജയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ. അവിനാശ് ഹരിദാസ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി. ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.