കരകൃഷി കർഷകർക്ക് ദുരിതാശ്വാസ വിതരണം അനന്തമായി നീളുന്നു
1514856
Sunday, February 16, 2025 11:53 PM IST
ഹരിപ്പാട്: ലക്ഷങ്ങൾ ചെലവഴിച്ച് കൃഷിയിറക്കി പ്രകൃതിക്ഷോഭത്തിൽ പ്രതീക്ഷകൾ അസ്തമിച്ച് നഷ്ടം സഹിക്കേണ്ടിവന്ന നൂറുകണക്കിന് കരകൃഷി കർഷകരാണ് അനുവദിച്ച തുക ലഭ്യമാകാതെ ദുരിതം പേറുന്നത്.
2023ലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസവും 2024ലെ വിള ഇൻഷ്വറൻസും പ്രകൃതിക്ഷോഭ ദുരിതാശ്വാസവുമാണ് വിതരണം ചെയ്യാതെ അനന്തമായി നീളുന്നത്. നൂറുകണക്കിന് കർഷകർ ഓണവിപണി ലക്ഷ്യം വെച്ചിറക്കിയ ലക്ഷക്കണക്കിന് ഏത്തവാഴകളായിരുന്നു ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും തളർന്നടിഞ്ഞത്.
കുലച്ച വാഴകൾക്ക് 300 രൂപയും കുലയ്ക്കാത്ത വാഴകൾക്ക് 100 രൂപയുമാണ് സർക്കാർ പ്രഖ്യാപിത നഷ്ടപരിഹാരം കൃഷി നാശത്തിന്റെ ചിത്രങ്ങളും എയിംസ് പോർട്ടലിൽ സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങളല്ലാതെ തുക വിതരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ഒരു നേന്ത്രവാഴയ്ക്ക് വിത്തും വളവും കാൽനാട്ടലുമൊക്കെയായി പത്തുമാസം പിന്നിടുമ്പോഴേയ്ക്കും 500 രൂപയ്ക്കു മുകളിൽ ചെലവ് വരും. കെടുതിക്കിരയായ കർഷകർ നഷ്ടപരിഹാരത്തി നായി വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണ്.
വീയപുരം, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട് ഉൾപ്പെടെ കൃഷിഭവൻ പരിധികളിലായി 100 കണക്കിന് കർഷകർക്ക് ലക്ഷങ്ങളാണ് ഈ ജനത്തിൽ ലഭിക്കാനുള്ളത്.