മെമുവിന് ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് എംപിക്ക് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഉറപ്പ്
1459407
Monday, October 7, 2024 4:05 AM IST
ആലപ്പുഴ: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷല്‍ മെമു സര്‍വീസിന് ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നല്‍കിയതായി കെ.സി. വേണുഗോപാല്‍ എം.പി.
കൊല്ലം-എറണാകുളം സ്പെഷല്‍ മെമുവിന് ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിലെ ശക്തമായ പ്രതിഷേധം എംപി രേഖപ്പെടുത്തിയപ്പോഴാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മെമു സര്‍വീസിന് ഓച്ചിറയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയത്.
ഓച്ചിറ പഞ്ചായത്ത് ഭരണസമിതി, യുഡിഎഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി, ഓച്ചിറ റെയില്‍വേ സ്റ്റേഷന് വികസന സമിതി, വിവിധ റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന് സംഘടനകള്‍ തുടങ്ങിയവര്‍ ഇതേ ആവശ്യവുമായി എംപിയെ സമീപിച്ചിരുന്നു.