എടത്വ: ​ഇ​രു​ട്ടുകു​ത്തി വി​ഭാ​ഗ​ത്തി​ലു​ള്ള മാ​മ്മൂ​ട​ൻ ക​ളിവ​ള്ളം നീ​ര​ണി​യ​ൽ 40-ാം വാ​ർ​ഷി​കാഘോ​ഷം ന​ട​ന്നു. അ​ഡ്വ. ഉ​മ്മ​ൻ എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മാ​മ്മൂ​ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​മ്പി​ല​കം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഡോ. ​ജോ​ൺ​സ​ൺ വി ​ഇ​ടി​ക്കു​ള, ഡീ​ക്ക​ന്‍ അ​ല​ക്സ് ചേ​ന്ന൦​ക്കു​ളം, റെ​ന്നി മാ​മ്മൂ​ട​ൻ, ജെ​റി മാ​മ്മൂ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ടോ​ണി തോ​മ​സ് പു​ളി​പ​റ​മ്പ്, ജോ​ൺ സ്കറി​യ എ​ന്നി​വ​ർ പ​ങ്കാ​യം, ഒ​ന്നാം തു​ഴ എ​ന്നി​വ മാ​മ്മൂ​ട്ടി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ജോ​ർജ്, ഫാ. ​ജോ​സ​ഫ് ചെ​മ്പി​ല​കം എ​ന്നി​വ​ര്‍ ന​ൽ​കി. ക​ളി​വ​ള്ളം ശി​ല്പി സാ​ബു നാ​രാ​യ​ണ​ൻ ആ​ചാ​രി​യെ ആ​ദ​രി​ച്ചു.

നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ത്സ​ര രം​ഗ​ത്ത് ഉ​ള്ള മാ​മ്മൂ​ട​ൻ പു​തു​ക്കി പ​ണി​യു​ന്ന​തി​ന് ഉ​ളി​കു​ത്തി​യ​ത് 2018 മാ​ർ​ച്ച്‌ 12ന് ​ആ​ണ്. 2019 ഓ​ഗ​സ്റ്റ് 19നാ​ണ് നീ​ര​ണി​ഞ്ഞ​ത്. മു​പ്പ​ത്തി ഒ​ന്നേ​കാ​ൽ കോ​ല്‍ നീ​ള​വും , 46 അം​ഗു​ലം വീ​തി​യും ഉ​ള്ള മാ​മ്മൂ​ട​നി​ല്‍ 51 തു​ഴ​ക്കാ​രും 3 അ​മ​ര​ക്കാ​രും 3 നി​ല​യാ​ളു​ക​ളും ഉ​ണ്ട്. കോ​യി​ൽ​മു​ക്ക് സാ​ബു നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യാ​ണ്‌ മു​ഖ്യ ശി​ല്പി. വൈ​ക്കം വാ​സു ആ​ചാ​രി പ​ണി​യി​റ​ക്കി​യ മാ​മൂ​ട​ൻ വ​ള്ളം ഉ​മാ​മ​ഹേ​ശ്വ​ര​നും പി​ന്നീ​ട് 2018 ൽ ​സാ​ബു നാ​രാ​യ​ണ​ൻ ആ​ചാ​രി​യും പു​തു​ക്കി പ​ണി​തു.

മാ​മ്മൂ​ട​ൻ വ​ള്ളം ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് വാ​ർ​ഷി​കാ​ഘോ​ഷം ഒ​രു​ക്കി​യ​ത്. കു​ടും​ബാം​ഗങ്ങ​ളാ​യ പ്ര​ഫ. ഉ​മ്മ​ൻ മാ​ത്യൂ, സ​ണ്ണി മാ​മ്മൂ​ട​ൻ എ​ന്നി​വ​ർ​ക്ക് പ്ര​ണാ​മം അ​ര്‍​പ്പി​ച്ചു.