ടെക്നോളജി ഫെയറും എക്സിബിഷനും ഇന്ന്
1396213
Thursday, February 29, 2024 1:55 AM IST
എടത്വ: രാജ്യത്തെ മികച്ച അടല്‍ ടിങ്കറിംഗ് ലാബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ലാബിന്റെ നേതൃത്വത്തില്‍ ഇന്ന് 1.30ന് ടെക്നോളജി ഫെയറും എക്സിബിഷനും നടക്കും. എടത്വ സെന്റ് അലോഷ്യസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സിജോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്ത് സെമിനാര്‍ നയിക്കും. സ്കൂള്‍ പ്രധാന അധ്യാപകന് ടോം ജെ. കൂട്ടക്കര അധ്യക്ഷത വഹിക്കും.
എടിഎല്‍ കോ-ഓര്‍ഡിനേറ്റര്‍ ജെസ്റ്റില്‍ കെ. ജോണ്‍ നേതൃത്വം നല്‍കും. ആഡ്വിനോ, റാസ് പ്ബെറി പൈ പ്രോഗ്രാമബിള്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള വിവിധ സെന്‍സറുകളും റോബോട്ടിക്ക് കാറുകളും പ്രദര്‍ശനത്തിനുണ്ടാകും. പൈത്തണ്‍ പോലെയുള്ള കംപ്യൂട്ടര്‍ ലാങ്വേജാണ് പ്രോഗ്രാമിംഗിന് ഉപയോഗിക്കുക. ഇതിനായി എടിഎല്‍ ലാബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കോഡിംഗ് പരിശീലനം നല്‍കുന്നുണ്ട്.
സ്കൂളിലെയും അടല്‍ ടിങ്കറിംഗ് ലാബില്‍ പരിശീലനം തേടുന്ന ഇതര സ്കൂളുകളിലെ വിദ്യാര്‍ഥികളും പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം സൗജന്യമാണ്. അന്വേഷണങ്ങള്‍ക്ക് 9074855299 എന്ന നമ്പറില്‍ ബന്ധപ്പെടുക.