എടത്വ: മാർത്തോമാ സഭാ നിരണം-മാരമൺ ഭദ്രാസനത്തിന്റെ സാമൂഹ്യസേവന വിഭാഗമായ ജൂബിലി മന്ദിരം ചാപ്പലിന്റെ പ്രതിഷ്ഠാ ശുശ്രുഷ ഇന്നു വൈകുന്നേരം നാലിന് മാർത്തോമാസഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. റവ. സജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവർ സഹകർമികർ ആയിരിക്കും.
ആനപ്രമ്പാൽ മർത്തോമാ പള്ളി വികാരി റവ. ജോസ്. സി. ജോസഫ് മാത്യു, ജൂബിലി മന്ദിരം സുപ്രണ്ട് റവ.ഡോ. ഡാനിയേൽ മാമ്മൻ, സെക്രട്ടറി ഏബ്രഹാം ചാക്കോ, ട്രഷറർ പി. ചെറിയാൻ വർഗീസ് എന്നിവർ നേതൃത്വം നൽകും. 1971 ൽ സമൂഹത്തിൽനിന്ന് തള്ളപ്പെട്ടവരെയും ഏകാന്തതയിലും ഒറ്റപ്പെട്ടവർക്കും, അഭയമായി മന്ദിരം കഴിഞ്ഞ 52 വർഷം ശുശ്രൂഷ ചെയ്തുവരുന്നു. ഇപ്പോൾ 45 പേരോളം മന്ദിരത്തിൽ അഭയം പ്രാപിച്ചിരിക്കുന്നു.