രാഷ്ട്രീയത്തിൽ പ്രായപരിധി പ്രായോഗികമല്ല: ജി. സുധാകരൻ
1339502
Sunday, October 1, 2023 12:16 AM IST
ആലപ്പുഴ: രാഷ്ട്രീയപ്രവർത്തകർക്ക് പ്രവർത്തനത്തിനു പ്രായപരിധി ഏർപ്പെടുത്തുന്ന രീതി പ്രായോഗികമല്ല.പ്രവർത്തനത്തിനു വിലക്ക് ഏർപ്പെടുത്തുന്നവർ പ്രായമാകുമ്പോൾ മാറി നിൽക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ. ഹെൽത്തി ഏജിംഗ് മൂവ്മെന്റ് വയോജന ദിനാചരണവും ആരോഗ്യ സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭവനങ്ങങ്ങളിൽ പോലും ദുരിതമനുഭവിക്കുന്ന വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ-സംസ്ഥാന തലത്തിൽ വയോജനകമ്മീഷൻ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രഫസർ ഡോ.ബി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സത്യം, ധർമം, ദയ എന്നിവയിൽ അധിഷ്ഠിതമായ സനാതനധർമം ഒരു സംസ്കാരമാണന്നും അതിന്റെ ഉടമസ്ഥ അവകാശം ആരും ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സെമിനാറിന് ഡോ. മോഹൻ ഹാർട്ട് സെന്റർ ഡയറക്ടർ ഡോ. കെ.എസ്.മോഹൻ, ആലപ്പുഴ മെഡിക്കൽ കോളജ് ശ്വാസ-കോശ അലർജി ആസ്മ വിഭാഗം പ്രഫ.പി.എസ്.ഷാജഹാൻ, ന്യൂറോ മെഡിസിൻ അസി.പ്രഫ. എസ്.ആർ.പ്രശാന്ത് , ഡോ.അൻജു എന്നിവർ നേതൃത്വം നൽകി കെ.ചന്ദ്രദാസ്, എ.എ.ജലീൽ, പ്രഫ. നെടുമുടി ഹരികുമാർ, കെ.നാസർ എന്നിവർ പ്രസംഗിച്ചു.