ശ്രീനാരായണഗുരുവിന്റെ 96-ാമത് മഹാസമാധി ദിനാചരണം നടത്തി
1337585
Friday, September 22, 2023 10:57 PM IST
ചേർത്തല: ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുവിന്റെ 96-ാമത് മഹാസമാധി ദിനാചരണതോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ ഗുരുദേവ മണ്ഡപത്തിൽ നിന്നും ദീപശിഖ ക്ഷേത്രം പ്രസിഡന്റ് സി.കെ ഷാജിമോഹനിൽനിന്നു വിജയഘോഷ് ചാരങ്കാട്ട് ഏറ്റുവാങ്ങി. ശ്രീശങ്കര സംസ്കൃത സർവകലാശാല ഡോ. അമൽ സി. രാജൻ മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മ: പൊക്ലാശേരി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ശ്രീനാരായണ ഗുരു സമാധി ദിനാചരണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സമാധിദിന സമ്മേളനത്തിൽ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്് ടി.കെ ദാസുകുട്ടി അധ്യക്ഷത വഹിച്ചു. വയലിനിസ്റ്റ് ബിജു മല്ലാരി വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം ചെയ്തു.
ദിനാചരണ കമ്മറ്റി കൺവീനർ ഷൈൻരാജ്, രക്ഷാധികാരി സർജു മയൂരി, കണിച്ചുകുളങ്ങര ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, ടി.ജി. അശോകൻ, കെ.പി. നടരാജൻ, തങ്കമണി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.