കവിതകളിലൂടെ സാമൂഹിക പരിഷ്കരണത്തിന് കൃഷ്ണശാസ്ത്രികൾ: പ്രഫ. എം.കെ. സാനു
1297542
Friday, May 26, 2023 11:12 PM IST
മുഹമ്മ: സാമൂഹിക പരിഷ്കരണത്തിനായി കവിതകളിലൂടെ യത്നിച്ചയാളാണ് വി.എസ്. കൃഷ്ണ ശാസ്ത്രികളെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. ജനകീയ വിഷയങ്ങൾ സമൂഹവുമായി പങ്കുവച്ച അദ്ദേഹത്തിന് ജീവിച്ചിരിക്കെ അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭാഷാ പണ്ഡിതനും കവിയും അധ്യാപകനുമായിരുന്ന അന്തരിച്ച വി.എസ്. കൃഷ്ണശാസ്ത്രികളുടെ കൃതികളുടെ സമാഹാരം കൃഷ്ണ ശാസ്ത്രികളുടെ വസതിയിൽ ചേർന്ന സൗഹൃദ സദസിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ മന്ത്രി ജി. സുധാകരൻ എം.കെ.സാനുവിൽനിന്നു പുസ്തകം ഏറ്റുവാങ്ങി. പഴയ കവിത പുതിയ കവിത എന്നൊന്നില്ല.
ഡോ. മൂഞ്ഞിനാട് പത്മകുമാർ പുസ്തക പരിചയം നടത്തി. കൃഷ്ണശാസ്ത്രി ഫൗണ്ടേഷൻ ചെയർമാൻ ടി. കുഞ്ഞുമോൻ അധ്യക്ഷനായി. എൻ. അനിൽ കുമാർ നീലാംബരി, വി.എം. പ്രഭാകരൻ, സി.പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.