ഭക്ഷ്യവിതരണം
1282921
Friday, March 31, 2023 11:10 PM IST
ആലപ്പുഴ: ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഏപ്രില്‍ എന്‍പിഎന്‍എസ് വിഭാഗത്തിന് ഏഴു കിലോഗ്രാം അരിയും എഎവൈ വിഭാഗത്തിലെ കാര്‍ഡിന് രണ്ടു പാക്കറ്റ് ആട്ടയും മൂന്നു കിലോഗ്രാം ഗോതമ്പും പ്രയോറിറ്റി വിഭാഗത്തിലെ കാര്‍ഡുകളിലെ മൂന്നോ അതിലധികമോ അംഗങ്ങളുള്ള കാര്‍ഡുകള്‍ക്ക് ആകെയുള്ള ഗോതമ്പ് വിഹിതത്തില്‍നിന്ന് മൂന്നു കിലോഗ്രാം കുറവ് ചെയ്ത് മൂന്നു പാക്കറ്റ് ആട്ട എന്ന ക്രമത്തിലും എഎവൈ കാര്‍ഡിന് പരമാവധി രണ്ടു പാക്കറ്റും പ്രയോറിറ്റി വിഭാഗത്തിലെ കാര്‍ഡിന് പരമാവധി മൂന്നു പാക്കറ്റും എന്‍പിഎസ്, എന്‍പിഎന്‍എസ് വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് പരമാവധി രണ്ടു കിലോഗ്രാം എന്ന ക്രമത്തിലും എന്‍പിഐ വിഭാഗത്തിന് ഒരു കിലോഗ്രാം എന്ന ക്രമത്തിലും ആട്ട ഏപ്രില്‍ മാസത്തില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ശാസ്ത്രാവബോധം പകര്‍ന്ന്
ജില്ലാതല ശാസ്ത്ര ക്വിസ്
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ യുവജന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം നടത്തി. മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും എച്ച്. സലാം എംഎല്‍എ വിതരണം ചെയ്തു. സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് എംഎല്‍എ പറഞ്ഞു.
ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരടങ്ങുന്ന ടീമാണ് മത്സരത്തിനെത്തിയത്. സ്കൂള്‍ തലത്തിലും മണ്ഡലതലത്തിലും നടത്തിയ മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ മത്സരത്തില്‍ പങ്കെടുത്തത്.
ഹരിപ്പാട് നങ്യാര്‍കുളങ്ങര ബിബിഎച്ച്എസിലെ ആര്. അശ്വിനി, എ. അഫ്ന എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമ്പലപ്പുഴ അറവുകാട് ഹൈസ്കൂളിലെ ആര്. രോഹിത്, എസ്. ഷഹില്‍ മാഹൂദ് എന്നിവര്‍ രണ്ടാമതെത്തി.