ക്ലാസ് റൂം വീട്ടിലൊരുക്കി ചെങ്ങന്നൂർ സമഗ്രശിക്ഷ
1282114
Wednesday, March 29, 2023 10:31 PM IST
ചെങ്ങന്നൂർ: സമഗ്രശിക്ഷ കേരള ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ വെർച്വൽ ക്ലാസ് റൂം വീട്ടിൽ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ സബ് ജില്ലാതല ഉദ്ഘാടനം ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് നിർവഹിച്ചു.
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗഹൃദ പരമായ അന്തരീക്ഷം ഒരുക്കി സ്കൂൾ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിലിരുന്ന് വീക്ഷിക്കാൻ അവസരമൊരുക്കുകയാണ് ബിആർ സി. ചെറിയനാട് ഡിബിഎച്ച്എസ് സ്കൂളിലെ ഏഴാം ക്ലാസിലെ ഭിന്നശേഷി വിഭാഗം വിദ്യാർഥിനി നവമി സുരേഷിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പദ്ധതി വിശദീകരണം ചെങ്ങന്നൂർ ബിപിസി ഇൻചാർജ് പ്രവീൺ വി. നായർ നിർവഹിച്ചു. പഞ്ചായത്തംഗം പ്രസന്നകുമാരി, ക്ലസ്റ്റർ കോ-ഓർ ഡിനേറ്റർ ഹരി ഗോവിന്ദ്, മഞ്ജു കുമാരി, വി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.