ഗൃ​ഹ​നാ​ഥൻ ജീവനൊടുക്കിയ സംഭവം: ബാ​ങ്ക് മാ​നേ​ജ​രെ ത​ട​ഞ്ഞു​വ​ച്ചു
Wednesday, March 29, 2023 10:29 PM IST
ചേ​ർ​ത്ത​ല: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ൽ ബാ​ങ്കു​കാ​രു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ഐ​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ർ​ത്ത​ല സ്വകാര്യ ബാങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​രെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ കു​ഞ്ഞാ​റു​ക​ളി ശ​ശി​യാ​ണ് ജീവനൊടുക്കിയത്.

കു​ടി​ശി​ക പി​രി​ക്കാ​നായി ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നാ ണ് പരാതി. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റം ചു​മ​ത്തി നി​യ​മ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് നാ​ഥ​നി​ല്ലാ​താ​യ​തു​മൂ​ലം കു​ടി​ശി​ക തു​ക ബാ​ങ്ക് എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ആ​ധാ​രം കു​ടും​ബ​ത്തെ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ബാ​ങ്കി​ന്‍റെ ഉ​ന്ന​ത​രു​മാ​യി ച​ർ​ച്ച ചെ​യ്തു സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബൈ. ​ര​ഞ്ജി​ത്ത്, ജോയിന്‍റ് ​സെ​ക്ര​ട്ട​റി പി.​വി. ഗി​രീ​ഷ് കു​മാ​ർ, കെ.​എ​സ്. ശ്യാം, ​ദി​പീ​ഷ്, കെ.​സി. ശ്യാം, ​സി.​ അ​ജി​ത് കു​മാ​ർ, റെ​ജീ​ന സെ​ൽ​വി, എ​ന്‍.​പി. അ​മ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.