വില്ലേജാഫീസ് ഉദ്ഘാടനം
1281887
Tuesday, March 28, 2023 11:08 PM IST
മാന്നാർ: റവന്യുവകുപ്പിൽ വില്ലേജ് ഓഫീസുകൾ മുതൽ റവന്യു കമ്മീഷണറേറ്റ് വരെയുള്ള എല്ലാ ഓഫീസുകളും സമ്പൂർണമായി ഡിജിറ്റൽവത്കരിച്ചു വരികയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. പാണ്ടനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2021ൽ ആരംഭിച്ച ഡിജിറ്റലൈസേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും. ജില്ലയെ ഉടൻ തന്നെ സമ്പൂർണ ഇ- ജില്ലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പിഡബ്ള്യുഡി കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഐ. റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, എഡിഎം എസ്. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിബിൻ പി. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.