വീയപുരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു
1278704
Saturday, March 18, 2023 11:07 PM IST
ഹരിപ്പാട്: വീയപുരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. നൂറുവർഷം പഴക്കമുള്ള കോയിക്കലേത്ത് എട്ടുകെട്ടിന്റെ രാജ മുദ്രയുള്ള ഭാഗമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഇടിഞ്ഞുവീണത്. പോലീസുകാർ വാഹനം സൂക്ഷിക്കുന്നത് ഇവിടെയായിരുന്നു. സംഭവ സമയത്ത് വാഹനങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു.