ബസിനു പിന്നിൽ കാറിടിച്ച് മൂന്നു പേ​ർ​ക്കു പ​രി​ക്ക്
Monday, February 6, 2023 11:15 PM IST
അ​മ്പ​ല​പ്പു​ഴ: നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യബ​സി​നു പി​ന്നി​ൽ കാ​റും കാ​റി​നു പി​ന്നി​ൽ ബു​ള്ള​റ്റു​മി​ടി​ച്ച് മൂന്നു പേ​ർ​ക്കു പ​രി​ക്ക്. കാ​ർ യാ​ത്ര​ക്കാ​ര​ൻ ക​രു​വാ​റ്റ റ​ഹ്മാ​നി​യ മ​ൻ​സി​ൽ റി​യാ​സ് (33), ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ അ​മ്പ​ല​പ്പു​ഴ കു​ന്നേ​ൽ നി​ഖി​ൽ, ഭാ​ര്യ മീ​നു ദാ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ദേ​ശീ​യപാ​ത​യി​ൽ വ​ണ്ടാ​നം ശാ​സ്താ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ഏഴിനാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​കാ​ൻ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ശ്രീപാ​ർ​വ​തി എ​ന്ന സ്വ​കാ​ര്യബ​സി​നു പി​ന്നി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ മൂന്നു പേ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.