കർഷകമേഖലകളെ അവഗണിച്ചു: കർഷക ഫെഡറേഷൻ
1264577
Friday, February 3, 2023 11:20 PM IST
ആലപ്പുഴ: കുട്ടനാടൻ കാർഷിക മേഖലയെയും നെൽ-നാളികേരകർഷക വിഭാഗത്തെയും പൂർണമായും ബജറ്റിൽ അവഗണിച്ചെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം.
കുടിശിക തുകയെ സംബന്ധിച്ചോ നെല്ലിന്റെ സംഭരണവില കൂട്ടുന്നതോ ഒന്നും ബജറ്റിൽ പരാമർശിച്ചില്ല.
നിരവധി ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമർപ്പിച്ചിട്ടും യാതൊരു അനുഭാവ നടപടികളും ബജറ്റിൽ ഉണ്ടായില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ ചേർന്ന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു.
ആന്റണി കരിപ്പാശേരി, ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഇ. ഷാബ്ദ്ദീൻ, പി.ടി .രാമചന്ദ്ര പണിക്കർ, തോമസ് ജോൺ ,ജേക്കബ് എട്ടുപറയിൽ, ജോ നെടുങ്ങാട് എന്നിവർ പങ്കെടുത്തു.