ന്യൂ​ന​പ​ക്ഷാ​വ​കാ​ശം ഉ​റ​പ്പുവ​രു​ത്ത​ണം; ബ​ജ​റ്റ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​ത് ആ​ശ​ങ്കാ​ജ​ന​കം
Thursday, February 2, 2023 10:37 PM IST
കു​ട്ട​നാ​ട്: കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട കേ​ന്ദ്രസ​ർ​ക്കാ​ർ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ഇ​ല്ലാ​താ​ക്കി ക​ടു​ത്ത നി​ഷേ​ധ​സ്വ​രം മു​ഴ​ക്കി വി​ദ്യാ​ഭ്യാ​സ​ത്തി​ന് വി​ല​ങ്ങി​ട​രു​തെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട്.
ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ 2000 കോ​ടി രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​രി​ക്കു​ന്ന​ത് ഇ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്.​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ പ്രീ​മ​ട്രി​ക് വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത പ​ഠ​ന​വു​മൊ​ക്കെ ന​ട​ത്താ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​ർ നീ​ക്കം കു​ട്ടി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ കൂ​ട്ട​നാ​ട് മേ​ഖ​ല ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ത​ക​ർ​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഗൂ​ഢ​നീ​ക്ക​ത്തെ പൊ​തുസ​മൂ​ഹം തി​രി​ച്ച​റി​യു​മെ​ന്നും യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ​ഫ്ര​ണ്ട്.
ഇ​തുസം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മേ​ഖ​ല ക​ൺ​വീ​ന​ർ ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി​ച്ച​ൻ മേ​പ്പു​റം, ചാ​ക്ക​പ്പ​ൻ കൊ​ച്ചു പ​ള്ള​ത്തു​ശേ​രി, സി.​ടി. തോ​മ​സ് കാ​ച്ചാം​കോ​ടം, ടോം ​ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​മ്പ്, ജോ​സി കു​ര്യ​ൻ, ജ​യ​ൻ പു​ന്ന​പ്ര, തോ​മാ​ച്ച​ൻ വ​ടു​ത​ല, സ​ണ്ണി​ച്ച​ൻ ക​ക്കാ​ട്ടു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.