വ​നി​താ സം​രം​ഭ​ത്തി​ൽ മി​ന്നി തൈ​ക്കാ​ട്ടു​ശേ​രി
Sunday, January 29, 2023 9:43 PM IST
ദേ​വ​രാ​ജ​ൻ പൂ​ച്ചാ​ക്ക​ൽ

പൂ​ച്ചാ​ക്ക​ൽ: വ​നി​താ സം​രം​ഭ​ക പ​ദ്ധ​തി​യി​ൽ മി​ന്നി​ത്തി​ള​ങ്ങി തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. വ​നി​ത​ക​ളി​ൽ സം​രം​ഭ​ക​ത്തി​നും വ​രു​മാ​ന​ത്തി​നും പു​തി​യ​യൊ​രു സം​സ്കാ​രം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി (എ​സ്‌വി​ഇ​പി)​യി​ലൂ​ടെ​യാ​ണ് തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​ത്.

അ​യ​ല്‍​ക്കൂ​ട്ട​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ള്‍​ക്കു തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കു​ന്ന കു​ടും​ബ​ശ്രീ​യു​ടെ സ്റ്റാ​ര്‍​ട്ട​പ്പ് വി​ല്ലേ​ജ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ് പ്രോ​ഗ്രാം(​എ​സ്‌​വി​ഇ​പി) ജി​ല്ല​യി​ൽ ആ​ദ്യം ന​ട​പ്പി​ലാ​ക്കി​യ​തു തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട വാ​യ്പ​യി​ലും ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട യൂ​ണി​റ്റു​ക​ളി​ലും നൂ​റു ശ​ത​മാ​നം എ​ന്ന ല​ക്ഷ്യ​വും ക​ട​ന്നു ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.

പ്രാ​ദേ​ശി​ക വി​പ​ണ​ന സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗ്രാ​മീ​ണ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. 1,561 സം​രം​ഭ​ങ്ങ​ളാ​യി​രു​ന്നു തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ, 1609 സം​രം​ഭ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നീ ര​ണ്ടു മേ​ഖ​ല​ക​ളി​ലൊ​ഴി​കെ നോ​ണ്‍ ഫാം ​മേ​ഖ​ല​യി​ല്‍ നി​ശ്ചി​ത എ​ണ്ണം സം​രം​ഭ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​ൻ ധ​ന​സ​ഹാ​യ​വും പി​ന്തു​ണ​യു​മാ​ണ് ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു വ​ര്‍​ഷ​ങ്ങ​ള്‍​ക്കൊ​ണ്ടു ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി തു​ട​ക്കം

മൈ​ക്രോ എ​ന്‍റ​ര്‍​പ്രൈ​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ർ​ക്കു (എം​ഇ​സി) നി​യ​മ​ന​വും പ​രി​ശീ​ല​ന​വും ന​ല്കി. ഇ​തി​നാ​യ പ​ദ്ധ​തി​യു​ടെ മേ​ല്‍​നോ​ട്ടം ന​ട​ത്താ​നും നേ​തൃ​ത്വം ന​ല്‍​കാ​നും ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ബ്ലോ​ക്ക് നോ​ഡ​ല്‍ സൊ​സൈ​റ്റി ഫോ​ര്‍ എ​ന്‍റ​ര്‍​പ്രൈ​സ് പ്രൊ​മോ​ഷ​ൻ (ബി​എ​ന്‍​എ​സ്ഇ​പി) രൂ​പീ​ക​രി​ച്ചു. സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​ര​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​നെ​ടു​ത്തു. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ സ​ഹാ​യം ന​ൽ​കാ​ൻ ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ (ബി​ആ​ര്‍​സി) രൂ​പീ​ക​രി​ച്ചു.

100 ശ​ത​മാ​നം
ക​ട​ന്ന വ​ഴി

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത വാ​യ്പ 50,000 രൂ​പ​യും ഗ്രൂ​പ്പു​ക​ൾ​ക്ക് 1,00,000 രൂ​പ​യു​മാ​ണ് ന​ൽ​കി​യ​ത്. തി​രി​ച്ച​ട​വ് കൃ​ത്യ​മാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്കു വാ​യ്പ ന​ൽ​കി. 2018ൽ ​ആ​രം​ഭം കു​റി​ച്ച് 2023ൽ ​എ​ത്തി​യ​പ്പോ​ൾ 1,561 എ​ന്ന ല​ക്ഷ്യം മ​റി​ക​ട​ന്ന് 1,609ൽ ​എ​ത്തി.1311 സം​രം​ഭ​ക​ർ​ക്ക് 5,50,81,500 രൂ​പ വാ​യ്പ​യാ​യി ന​ൽ​കി.