ലോ​റി ത​ട്ടി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Wednesday, December 7, 2022 10:05 PM IST
ഹ​രി​പ്പാ​ട്: ​ക​ണ്ട​യി​ന​ർ ലോ​റി ത​ട്ടി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. വെ​ട്ടു​വേ​നി സി​ന്ധു​ഭ​വ​ന​ത്തി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ (77) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വ വൈ​കു​ന്നേ​രം 5ന് ​ദേ​ശീ​യപാ​ത​യി​ൽ ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു തെ​ക്ക് ഭാ​ഗ​ത്ത് ക​ണ്ട​യി​ന​ർ ലോ​റി ത​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.
ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെത്തുട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ​യി​ൽ തു​ട​ര​വേ രാ​ത്രി 10ന് ​മ​രി​ച്ചു.
മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുകൊ​ടു​ത്തു. ഹ​രി​പ്പാ​ട് പോ​ലീസ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.