അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കാ​ണാ​താ​യ യു​വാ​വിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, October 3, 2022 10:57 PM IST
മാലി​ക്ക​ര:​ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ക​രി​പ്പു​ഴ കീ​ച്ചേ​രി​ക്ക​ട​വി​ൽ നീ​ന്തു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വാ​ട്ട​ര്‍ അ​ഥോറി​റ്റി റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ടി​യൂ​ര്‍ കാ​ള​ച്ച​ന്ത ഹ​രി​ഹ​ര​മ​ന്ദി​ര​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ചെ​ട്ടി​യാ​രു​ടെ​യും മി​നി​യു​ടെ​യും മ​ക​ന്‍ ആ​ർ. ഹ​രി​കൃ​ഷ്ണ​ന്‍റെ (28) മൃ​ത​ദേ​ഹ​മാ​ണ് ഇന്നലെ രാ​വി​ലെ 9.30ന് ​ക​ണ്ടെ​ത്തി​യ​ത്.
ക​ട​വി​നു സ​മീ​പം ആ​റി​ന്‍റെ ന​ടു​വി​ൽ 20 അ​ടി താ​ഴ്ച​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​ഗ്നിര​ക്ഷാ​സേ​ന​യും ആ​ല​പ്പു​ഴ​യി​ൽനി​ന്നു​ള്ള സ്കൂ​ബ ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കീ​ച്ചേ​രി​ക്ക​ട​വി​ൽ ഞാ​യ​ർ പ​ക​ൽ 3.25 നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്ത് ജി​ബി​നൊ​പ്പം ബൈ​ക്കി​ൽ ഇ​വ​രു​ടെ സു​ഹൃ​ത്ത് ഡോ​ണി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​ണ്. ബൈ​ക്കി​ൽനി​ന്ന് വീ​ണ ഹ​രി​കൃ​ഷ്ണ​ൻ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാ​ൻ ജി​ബി​നൊ​പ്പം കീ​ച്ചേ​രി​ക്ക​ട​വി​ൽ എ​ത്തി.
ഹ​രി​കൃ​ഷ്ണ​ൻ ക​ട​വി​ലി​റ​ങ്ങി​യ​പ്പോ​ൾ ജി​ബി​ൻ ബൈ​ക്കി​ൽ ഡോ​ണി​നെ വി​ളി​ക്കാ​ൻ പോ​യി. തി​രി​കെ​യെ​ത്തു​മ്പോ​ൾ ഹ​രി​കൃ​ഷ്ണ​ൻ ആ​റ്റി​ൽ നീ​ന്തു​ക​യാ​യി​രു​ന്നു. ന​ന്നാ​യി നീ​ന്താ​ന​റി​യു​ന്ന ഹ​രി​കൃ​ഷ്ണ​ന്‍ നീ​ന്തു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.
ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും സ്‌​കൂ​ബാ ടീ​മും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​ട്ടു പ​ര​ന്ന​തോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഹ​രി​കൃ​ഷ്ണ​ൻ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ന്‍: ജ​യ​കൃ​ഷ്ണ​ന്‍.