മോണ്‍. സിറിയക് കണ്ടങ്കേരി ക്വിസ് മത്സരം
1226337
Friday, September 30, 2022 11:01 PM IST
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന 22-ാമത് മോണ്‍. സിറിയക് കണ്ടങ്കേരി മെമ്മോറിയല്‍ അഖില കേരള ജനറല്‍ ക്വിസ് മത്സരത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ജോഷ് ഷോജി, ഹന്നാ ഫിലോമിന്‍ റോണി, ജോഫിറ്റ് സെബാസ്റ്റ്യന്‍, മാനസ് നായര്‍ ജി. എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐശ്വര്യ എസ്., ആരോമല്‍ ടി.എസ് മൂന്നാം സ്ഥാനം എന്നിവര്‍ക്കും ലഭിച്ചു. സമാപന സമ്മേളനം ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. ഹോളി ക്യൂന്‍സ് പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്ലാരിസ് സിഎംസി, സോണി കണ്ടങ്കേരി, ബിജു ബനഡിക്ട്, ലാലു വി.എ. എന്നിവര്‍ പ്രസംഗിച്ചു.