ക്വി​സ് മ​ത്സ​രം എ​ട്ടി​ന്
Friday, September 23, 2022 10:31 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ഞ്ഞ​മ്മ ജോ​ര്‍​ജ് തു​ണ്ട​ത്തി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ർ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് എ.​വി.​ തോ​മ​സ് മെ​മ്മോ​റി​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. ടീം, ​വ്യ​ക്തി​ഗ​ത കാ​ഷ് പ്രൈ​സു​മു​ണ്ടാ​യി​രി​ക്കും.
ഓ​രോ സ്‌​കൂ​ളി​ല്‍നി​ന്നു പ​ത്ത്, 11, 12 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ങ്ങു​ന്ന ടീ​മി​നു പ​ങ്കെ​ടു​ക്കാം. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്‍​പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോൺ‍: 7025154845.

സ​പ്ലൈ ഓ​ഫീ​സ് ധ​ർ​ണ 26ന്

മാ​വേ​ലി​ക്ക​ര: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക, മ​ണ്ണെ​ണ്ണ വാ​തി​ൽപ്പടി വി​ത​ര​ണം ന​ട​പ്പി​ലാ​ക്കു​ക, മു​ട​ക്കു​മു​ത​ലി​ന് ആ​നു​പാ​തി​ക​മാ​യി ക​മ്മീ​ഷ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്. ധ​ർ​ണ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ഭ​ര​ണി​ക്കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ര​ളി വൃ​ന്ദാ​വ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

‘കാ​ർ​ഷി​ക ക​ല​ണ്ട​ർ പ​രി​ഷ്ക​രി​ക്ക​ണ​ം’

ആ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന് അ​നു​സൃ​ത​മാ​യി നി​ല​വി​ലു​ള്ള കാ​ർ​ഷി​ക ക​ല​ണ്ട​ർ പു​നഃ​ക്ര​മീ​ക​രി​ച്ച് പു​തി​യ കാ​ർ​ഷി​ക ക​ല​ണ്ട​റി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്ന് നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ പ​ര​മേ​ശ്വ​ര​ൻ, ജോ​മോ​ൻ കു​മ​ര​കം, ഇ.​ ഷാ​ബ്ദീ​ൻ, പി.​ജെ.​ ജോ​സ​ഫ്, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ബി​നു മ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.