കൃഷി വിജ്ഞാന കേന്ദ്രത്തിൽ വികസിത് കൃഷി സങ്കല്പ് അഭിയാൻ കാന്പെയ്ൻ
1565469
Saturday, June 7, 2025 4:06 AM IST
തെള്ളിയൂർ: പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് നാം പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത.
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, തെള്ളിയൂര്‍ എംസിആര്‍ഡി നവജ്യോതി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ലോക പരിസ്ഥിത ദിനവും വികസിത് കൃഷി സങ്കല്പ് അഭിയാന് കാമ്പെയിന് പരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഡ് ഡയറക്ടര്‍ റവ. ഷിബു സാമുവേല്‍ അധ്യക്ഷത വഹിച്ചു. പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി തൈകളുടെ വിതരണം കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി. റോബര്‍ട്ട് നിര്‍വഹിച്ചു. പരിസ്ഥിതിയും പ്ലാസ്റ്റിക് മലിനീകരണവും എന്ന വിഷയത്തില്‍ എംസിആർഡി സെക്രട്ടറി ഡോ. കെ.കെ. ജോണ്സണ് സന്ദേശം നല്കി.
എംസിആര്‍ഡി ഡയറക്ടര്‍ റവ. സുനില്‍ മാത്യു, കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഷൈന്‍ എൻ. ജേക്കബ്, കാര്‍ഡ് ട്രഷറാര്‍ വിക്ടര്‍ റ്റി. തോമസ്, എംസിആര്‍ഡി ട്രഷറാര്‍ ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, തടിയൂർ എൻഎസ്എസ് എച്ച്എസ്എസ് ഹെഡ്മാസ്റ്റർ വി.കെ. സതീഷ്, കുറിയന്നൂർ മാർത്തോമ്മ എച്ച്എസ് ഹെഡ്മിസ്ട്രസ് സാറാമ്മ പി. മാത്യു, സബ്ജക്ട് മാറ്റർ ഡോ. സിന്ധു സദാനന്ദന് തുടങ്ങിയവർ പ്രസംഗിച്ചു.