വെ​ച്ചൂ​ച്ചി​റ: നാ​ടി​നെ ഫ​ല വൃ​ക്ഷ സ​മൃ​ദ്ധ​മാ​ക്കാ​ൻ വി​ത്തു​ണ്ട​ക​ളു​മാ​യി എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് സ്കൂ​ൾ.1000 വി​ത്തു​ണ്ടാ​ക​ളാ​ണ് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ക.​

മാ​വ്, പ്ലാ​വ്, പേ​ര, ചാ​മ്പ, ആ​ത്ത, പു​ളി തു​ട​ങ്ങി നാ​ട്ടി​ൽ വ​ള​രു​ന്ന ഫ​ല വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് വി​ത്തു​ണ്ട​യി​ൽ ഉ​ണ്ടാ​കു​ക. സ്യൂ​ഡോ​മോ​ണ​സ്‌ ലാ​യ​നി​യി​ൽ ഒ​രു ദി​വ​സം പ​രി​ച​രി​ച്ച വി​ത്തു​ക​ൾ ചാ​ണ​ക​പ്പൊ​ടി വേ​പ്പി​ൻ പി​ണ്ണാ​ക്ക്, മ​ണ്ണ് എ​ന്നി​വ കു​ഴ​ച്ച​ടു​ത്ത ബോ​ളു​ക​ൾ​ക്കു​ള്ളി​ലാ​ക്കി​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

സൂ​ര്യ പ്ര​കാ​ശം ല​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​രാ​ഴ്ച സൂ​ക്ഷി​ക്കു​ന്ന വി​ത്തു​ണ്ട​ക​ൾ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കും. വി​ത്തു​ക​ൾ ന​ടാ​ൻ പ്ര​ത്യേ​കം കു​ഴി​ക​ളൊ​ന്നും ഒ​രു​ക്കേ​ണ്ട ആ​വ​ശ്യം വ​രു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

വി​ത്തു​ണ്ട​ക​ളു​ടെ വി​ത​ര​ണ​വും കൃ​ഷി ഭ​വ​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഇ. ​വി. വ​ർ​ക്കി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജി വ​ർ​ഗീ​സ് ജോ​ൺ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. കൃ​ഷി ഓ​ഫീ​സ​ർ വി. ​എ​ച്ച്. നീ​മ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വി​ദ്യാ​ല​യ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി കൈ​പ്പു​ഴ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​സി ജോ​ഷി, പ്ര​സ​ന്ന കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, അ​ലീ​ന ജോ​ൺ, ആ​ർ​സൂ സൂ​സ​ൻ ജോ​ർ​ജ്, ന​ഥാ​ൻ റെ​സ്‌​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.