വീടുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
1565254
Friday, June 6, 2025 3:54 AM IST
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഏറത്ത് പുത്തന്‍ പുരയില്‍ സുനില്‍ (43), മകന് പ്രജിത് ( 20), മഹര്‍ഷിക്കാവ് സുരാജ് ഭവനം അശ്വിന് ( 19) എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഏറത്ത് പുതുശേരി ഭാഗം പടിഞ്ഞാറ്റേക്കര പാലവിളയില്‍ ജോളി ജോണ്സണ്, മകന് അജിന് പി. ജോണ്സണ് എന്നിവര്‍ക്കാണ് പ്രതികളുടെ മര്‍ദനമേറ്റത്. അയല്‍വാസികളായ ഇരുകൂട്ടരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. സംഭവദിവസം രാവിലെ 10ന് ജോളിയുടെ ഭര്‍ത്താവിനെ കാറില്‍ വീട്ടിലേക്ക് വരുന്ന വഴി തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഇതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് മദ്യപിച്ച് എത്തിയ സുനില്‍ മറ്റ് പ്രതികളുമായി വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന് ദേഹോപദ്രവം ഏല്പിച്ചത്. വീട്ടമ്മയും മകനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.