29 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി അംഗീകരിച്ചു
1565465
Saturday, June 7, 2025 4:06 AM IST
പത്തനംതിട്ട: ജില്ലയിലെ 29 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചു.
ഇലന്തൂർ, പുളിക്കീഴ്, മല്ലപ്പള്ളി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും വടശേരിക്കര, കോട്ടങ്ങള്‍, തോട്ടപ്പുഴശേരി, കടപ്ര, അയിരൂര്‍, മെഴുവേലി, പന്തളം തെക്കേക്കര, പ്രമാടം, കല്ലൂപ്പാറ,
ആനിക്കാട്, റാന്നി പഴവങ്ങാടി, കൊറ്റനാട്, അരുവാപ്പുലം, കവിയൂർ, ഇലന്തൂര്‍, ചെറുകോല്‍, നിരണം, ഓമല്ലൂർ, നെടുമ്പ്രം, ഏറത്ത്, കുറ്റൂർ, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും വാര്‍ഷിക പദ്ധതിയാണ് അംഗീകരിച്ചത്.
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.