ഒളിവില്‍ കഴിഞ്ഞ പീഡന കേസ് പ്രതി പിടിയില്‍
1565459
Saturday, June 7, 2025 3:51 AM IST
പത്തനംതിട്ട: കാട്ടിനുള്ളില്‍ ഒളിച്ചുതാമസിച്ച പീഡന കേസ് പ്രതിയെ പമ്പ പോലീസ് പിടികൂടി. റാന്നി പെരുനാട് ളാഹ മഞ്ഞത്തോട് പൊന്നന്‍പാറ ഷെഡില്‍ അപ്പുക്കുട്ടനെയാണ് (39) പ്രത്യേകഅന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്.
കേരളം - തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപത്തു കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആദിവാസി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 2011 ല്‍ പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണിയാൾ.
അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി കോടതി നടപടികള്‍ക്ക് ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു. 2015 ല്‍ ഇയാള്‍ക്കെതിരേ കോടതി വാറണ്ട് ഉത്തരവാകുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യം ലഭിച്ച പ്രതി കോടതി നടപടികള്‍ക്ക് ഹാജരാകാതെ വീണ്ടും ഒളിവില്‍ പോയിരുന്നു.