സ്ലാബ് തകർന്ന ഓട അപകട ഭീഷണിയിൽ
1592158
Wednesday, September 17, 2025 3:40 AM IST
പന്തളം: പന്തളം - പത്തനംതിട്ട റോഡിൽ ജംഗ്ഷനു കിഴക്കുവശത്തെ ഓട്ടോ സ്റ്റാൻഡിന് പിന്നിലുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബ് തകർന്നു. ഇരുമ്പു കമ്പികൾ പുറത്തേക്കു തള്ളിനിൽക്കുന്നത് അപകടഭീഷണിയായി.
പുറത്തു നിൽക്കുന്ന കമ്പികൾ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.സ്ലാബിനും ഗ്രില്ലിനുമിടയിൽ കാൽപാദംപെട്ടുപോയേക്കാവുന്ന സ്ഥിതിയാണുള്ളത്. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുമ്പോൾ കുഴിയിൽ വീഴുന്നത് പതിവു സംഭവമാണ്.