എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1592149
Wednesday, September 17, 2025 3:28 AM IST
പന്തളം: എംഡിഎംഎയുമായി പന്തളത്ത് യുവാവ് അറസ്റ്റിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വളപ്പ് വീട്ടില്‍ അനീഷ് അബ്ദുള്‍ ഖാദര്‍ (39) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
15ന് രാത്രി ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഖാദര്‍ വന്ന വന്ന മഹീന്ദ്ര ബൊലേറോ ട്രക്ക് തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകമായിരുന്നു.
പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്ഐ അനീഷ് ഏബ്രഹാം, സിപിഒ ശരത്ത് എസ്. പിള്ള, ജില്ലാ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.