ഡോ.എം. ലീലാവതിക്കെതിരേയുള്ള സൈബര്‍ ആക്രമണം; ഡിജിപിക്ക് പഴകുളം മധു പരാതി നല്കി
1592147
Wednesday, September 17, 2025 3:28 AM IST
പത്തനംതിട്ട: പ്രശസ്ത എഴുത്തുകാരിയും സാഹിത്യ നിരൂപകയുമായ ഡോ. എം ലീലാവതിക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഡിജിപിക്കു പരാതി നല്കി.
ദാരിദ്ര്യം, യുദ്ധം, മാതാപിതാക്കളുടെ നഷ്ടം, മറ്റ് മാനുഷിക ദുരന്തങ്ങള്‍ എന്നിവയാല്‍ വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയിലെ നിരപരാധികളായ കുട്ടികളോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട് ഡോ. എം ലീലാവതി പരസ്യമായി അഭിപ്രായം പറഞ്ഞതിനു മറുപടിയായാണ് സൈബര്‍ ആക്രമണം നടന്നത്.
ജനങ്ങള്‍ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഡോ. എം ലീലാവതി. ഈ ആക്രമണത്തിന് പിന്നിലുള്ള വ്യക്തികളെയും സംഘടനകളെയും കണ്ടെത്താനും തിരിച്ചറിയാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. എം ലീലാവതിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുകയും വേണം.