പ്ലാറ്റിനം ജൂബിലി പ്രതിഭാ സംഗമം
1458187
Wednesday, October 2, 2024 3:18 AM IST
തിരുവല്ല: തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി വർഷത്തിലെ പ്രതിഭാ സംഗമം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി മാത്യു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ജയമാത്യു , പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം , ഫാ.ഫിലിപ്പ് തായില്യം, ശാലു ആൻഡ്രൂസ്, ഹന്ന എൽസ ജോജി, റൂബി ആൻ റോയി എന്നിവർ പ്രസംഗിച്ചു. 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.