പുന്നംതോട്ടം ക്ഷേത്രത്തിൽ നവരാത്രി ഉത്സവം
1458185
Wednesday, October 2, 2024 3:03 AM IST
പത്തനംതിട്ട: ആറന്മുള പുന്നംതോട്ടം ശ്രീ ദുര്‍ഗാ ഭഗവതി മഹാക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും രാവിലെ എട്ടിന് ഭാഗവത പാരായണം, വൈകുന്നേരം 6.40ന് ദീപാരാധന, ഏഴിന് അന്നദാനം.
മ ൂന്നിന് രാത്രി 7.15ന് കലാസന്ധ്യ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീതസദസ്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ 7.15ന് കഥകളി സംഗീതം,സംഗീതസദസ്, ഓട്ടന്തുള്ളല്,കീര്ത്തനമഞ്ജരി, കരോക്കെ ഭക്തിഗാനമേള, നൃത്തനൃത്ത്യങ്ങള്‍, കുച്ചിപ്പുഡി, നൃത്തരഞ്ജിനി, എന്നിവ നടക്കും.
10ന് വൈകുന്നേരം അഞ്ചിന് പൂജവയ്പ്, 13ന് രാവിലെ 6.30ന് പൂജയെടുപ്പ്, വിദ്യാരംഭം. ഇതോടനുബന്ധിച്ച് ക്ഷേത്ര കോന്പൗണ്ടിൽ കാർണിവൽ പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ രാഹുല്‍ ആര്. നായര്‍, രാജേന്ദ്രകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.