കെ​എ​സ്ആ​ര്‍​ടി​ഇ​എ ജ​ന​റ​ല്‍ കൗ​ണ്‍​സി​ൽ
Sunday, September 29, 2024 3:19 AM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന വാ​ർ​ഷി​ക കൗ​ൺ​സി​ൽ നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ ചേ​രും. ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ന​ഗ​റി​ൽ (അ​ബാ​ൻ ഓ​ഡി​റ്റോ​റി​യം) രാ​വി​ലെ പ​ത്തി​ന് ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ണി ബാ​ല​ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി. ​എ. ജോ​ജോ ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഭാ​വി പ്ര​ക്ഷോ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൗ​ൺ​സി​ൽ രൂ​പം ന​ൽ​കും.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഭ​ര​ണ​ഘ​ട​ന സ്‌​ക്വ​യ​റി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ‍​ൻ പ്ര​സി​ഡ​ന്‍റും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.