ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എംആർഐ, സിടി സംവിധാനം ആരംഭിച്ചു
1454281
Thursday, September 19, 2024 3:01 AM IST
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എംആർഐ, കാർഡിയാക് സിടി, ഡയാലിസിസ് യൂണിറ്റ്, പൾമനോളജി എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഹൃദയത്തിലെ പേശികളുടെയും അറകളുടെയും പ്രവർത്തനത്തി ലുള്ള വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നൂതനമായ സാങ്കേതികവിദ്യയാണ് കാർഡിയാക് എംആർഐ സ്കാൻ.
ആസ്ത്മാ, അലർജി, സിഒപിഡി എന്നിവയ്ക്കു പുറമേ സങ്കീർണമായ എല്ലാത്തരം ശ്വാസകോശ രോഗങ്ങൾക്കുള്ള ചികിത്സയും ലൈഫ് ലൈനിലെ പൾമനോളജി ഡിപ്പാർട്ട്മെന്റിൽ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. ബ്രോങ്കോസ്കോപ്പി, തോറാക്കോസ്കോപ്പി, ഡ്രഗ് അലർജി ടെസ്റ്റ്, ശ്വാസനാളത്തിൽ കുടുങ്ങുന്ന വസ്തുക്കൾ പുറത്തെടുക്കുന്നതിനുള്ള നൂതന സംവിധാനവും ഉണ്ട്.
യോഗത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം തലവൻ ഡോ. സാജൻ അഹമ്മദ്, റേഡിയോളോജിസ്റ്റ് ഡോ. അബ്ദുൽ ഫൈസൽ, നെഫ്രോളജിസ്റ്റ് ഡോ. അഭിലാഷ് ചെറിയാൻ,
പൾമണോളജിസ്റ്റ് ഡോ. അർജുൻ സുരേഷ്, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, ന്യൂറോ സർജൻ ഡോ. പി.എസ്. വിഷ്ണു, നെഫ്രോളജിസ്റ്റ് ഡോ. നിഷി മാത്യു, റവ. സി. ജോസഫ്, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി എന്നിവർ പ്രസംഗിച്ചു. ഡെയ്സി പാപ്പച്ചൻ ഉപഹാരം സമ്മാനിച്ചു.