കല്ലേലിക്കാവില്‍ 1001 കരിക്ക് പടേനി
1441824
Sunday, August 4, 2024 3:47 AM IST
കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ കര്‍ക്കടക വാവ് ബലിയും പിതൃതര്‍പ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാന്‍ സമര്‍പ്പണവും നടന്നു.
നിലവിളക്ക് കൊളുത്തി ഊട്ടും പൂജയും അര്‍പ്പിച്ച് അടുക്കാചാരങ്ങള്വച്ച് പൂര്‍വികരുടെ അനുഗ്രഹം തേടുന്ന അത്യപൂര്‍വ പൂജകള്‍ക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിച്ചു. 1001 കരിക്ക് ഉടച്ച് നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള ചടങ്ങുകളും നടന്നു.
അച്ചന്‍കോവിലാറിന്റെ ആദ്യ സ്നാന ഘട്ടമായ കല്ലേലി കാവില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണവും നടന്നു .
കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ക്രമീകരണത്തിന് നേതൃത്വം നല്കി. കാവ് മുഖ്യ ഊരാളി ഭാസ്കരന് കരിക്ക് ഉടച്ച് ദേശം വിളിച്ചു ചൊല്ലി.