നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ലേ​ക്ക് ബൈ​ക്ക് പാ​ഞ്ഞുക​യ​റി യു​വാ​വ് മ​രി​ച്ചു
Friday, July 5, 2024 4:01 AM IST
പത്തനംതിട്ട: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൈ​പ്പ​ട്ടൂ​ര്‍ ചാ​ക്ക​ശേ​രി​ല്‍ വീ​ട്ടി​ല്‍ എ​ന്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ന്‍ സി.​ബി. അ​ഖി​ലാ​ണ് (33) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 7.20 ന് ​കൈ​പ്പ​ട്ടൂ​ര്‍ കു​രി​ശു​ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​രി​ല്‍​നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്കു​വ​ന്ന യൂ​ണി​യ​ന്‍ ബ​സ് സ്‌​റ്റോ​പ്പി​ല്‍ നി​ര്‍​ത്തി ആ​ളെ ഇ​റ​ക്കു​മ്പോ​ള്‍ കൈ​പ്പ​ട്ടൂ​ര്‍ വി​എ​ച്ച്എ​സ്എ​സി​ന് സ​മീ​പ​മു​ള്ള ഇ​റ​ക്കം അ​തി​വേ​ഗം ഇ​റ​ങ്ങി​വ​ന്ന പ​ള്‍​സ​ര്‍ ബൈ​ക്ക് ബ​സി​ല്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു ബൈ​ക്കി​ല്‍​നി​ന്നും ത​ല​യി​ടി​ച്ച് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ യു​വാ​വ് ത​ല്‍​ക്ഷ​ണം മ​രി​ച്ചു.

അ​തു​വ​ഴി​യെ​ത്തി​യ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ധി​കൃ​ത​ര്‍ ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ആ​ശ. മ​ക​ൻ: വ​രു​ൺ.