അ​ട്ട​ത്തോ​ട് സ്കൂ​ളി​ൽ ഇ​നി യൂ​ണി​ഫോം അ​ല​ക്കിത്തേ​ച്ച് മ​ട​ക്കിന​ൽ​കും
Friday, July 5, 2024 3:53 AM IST
റാ​ന്നി: ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ലെ അ​ട്ട​ത്തോ​ട് സ​ർ​ക്കാ​ർ ട്രൈ​ബ​ൽ സ്കൂ​ളി​ൽ ഇ​നി​മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് യൂ​ണി​ഫോം ക​ഴു​കി ഉ​ണ​ക്കി ഇ​സ്തി​രി​യി​ട്ടു ന​ൽ​കും. വ​ന​ത്തി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് യൂ​ണി​ഫോം സൂ​ക്ഷി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ കീ​റി​ന​ശി​ക്കു​ക പ​തി​വാ​ണ്.

ഈ ​മേ​ഖ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​വു​മാ​യി ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ലി​നെ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു തോ​മ​സ് അ​മ്പൂ​രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡാ​ള​സ് മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ സെ​ന്‍റ് പോ​ൾ​സ് മെ​ൻ​സ് ഫെ​ലോ​ഷി​പ്പി​ന്‍റെ സ​ഹാ​യ​ത്താ​ൽ സ്കൂ​ളി​ന് വാ​ഷിം​ഗ് മെ​ഷീ​നും വൈ​ദ്യു​തി ഇ​സ്തി​രി​പ്പെട്ടി​യും വാ​ങ്ങി ന​ൽ​കി.

മ​റ്റു വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് സ്കൂ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ ത​ന്നെ യൂ​ണി​ഫോം ന​ന​ച്ച് ഉ​ണ​ങ്ങി ഇ​സ്തി​രി​യി​ട്ട​ത് ന​ൽ​കും. മൂ​ന്നു​നേ​രം ആ​ഹാ​രം ന​ൽ​കു​ന്ന​തും രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോം ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യ ആ​ദ്യ ട്രൈ​ബ​ൽ വി​ദ്യാ​ല​യ​മാ​ണി​ത്.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു തോ​മ​സ് അ​മ്പൂ​രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും കു​ട്ടി​ക​ളു​ടേ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ത്തി​നു​ള്ള ആ​രോ​ഗ്യ പ​രി​പാ​ല​ന കി​റ്റു​ക​ളും കൈ​മാ​റി. ഹെ​ർ​ബ​ൽ സോ​പ്പ്, ടൂ​ത്ത് പേ​സ്റ്റ്, ടൂ​ത്ത് ബ്ര​ഷ്, ബാ​ർ​സോ​പ്പ്, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ​രി​പാ​ല​ന കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്.

ബേ​ബി ജോ​ൺ മ​ണി​മ​ലേ​ത്ത്, കു​രു​വി​ള ചെ​റി​യാ​ൻ തേ​ക്കാ​ട്ടി​ൽ, കെ.​എം. സു​ബീ​ഷ്, സി. ​അ​ഭി​ലാ​ഷ്, ആ​ശാ ന​ന്ദ​ൻ, എ​സ്. അ​മി​ത, സി.​റ്റി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.