ഇ​ര​വി​പേ​രൂ​ർ സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം
Friday, July 5, 2024 3:53 AM IST
ഇ​ര​വി​പേ​രൂ​ർ: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ​യും മാ​ത്ര​മേ ഉ​ന്ന​തി​യി​ലേ​ക്ക് വ​ള​രാ​ൻ ക​ഴി​യൂ​വെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് കു​ട്ടി​ക​ൾ ഒ​ന്നാ​മ​നാ​കാ​ൻ ശ്ര​മി​ക്ക​ണം. നി​ങ്ങ​ൾ​ക്ക് മാ​ത്ര​മേ നി​ങ്ങ​ളെ തോ​ല്പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന ചി​ന്ത ന​മ്മ​ളെ ഭ​രി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ പ്ര​ഫ. റ്റി.​സി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ സീ​രി​യ​ൽ താ​രം അ​യി​രൂ​ർ മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, പ്ര​ഥ​മാ​ധ്യാ​പി​ക ശാ​ന്തി ശ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.