അ​ടൂ​ർ, പ​ന്ത​ളം ഡി​പ്പോ​ക​ളി​ൽ നി​ര്‍​ത്തി​വ​ച്ച ഗ്രാ​മീ​ണ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും
Wednesday, July 3, 2024 10:58 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി അ​ടൂ​ര്‍,പ​ന്ത​ളം ഡി​പ്പോ​ക​ളി​ല്‍ ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ഗ്രാ​മീ​ണ ഓ​ര്‍​ഡി​ന​റി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ഓ​രോ സ​ർ​വീ​സു​ക​ളു​ടെ​യും സാ​ധ്യ​ത​ക​ൾ ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.

അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ, പ​ന്ത​ളം ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ആ​വ​ശ്യാ​നു​സ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. നി​ര്‍​ത്തി​വ​ച്ച പ​ന്ത​ളം - പെ​രു​മ​ണ്‍ സ​ര്‍​വീ​സി​നെ അ​ടൂ​ര്‍ ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ക്ര​മീ​ക​രി​ച്ച് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

പ​ന്ത​ളം ഡി​പ്പോ​യി​ല്‍ എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ശ്ര​മ​ത്തി​നാ​യു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന സ്ഥ​ലം തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നു​വ​ന്ന സാ​ങ്കേ​തി​ക ത​ട​സം യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ചു.

അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ യാ​ര്‍​ഡ് നി​ര്‍​മാ​ണം, ബ​സ് ഷെ​ല്‍​ട്ട​ര്‍ ക​നോ​പ്പി നി​ര്‍​മാ​ണം എ​ന്നി​വ എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

‌നി​ല​വി​ല്‍ നി​ര്‍​ത്തി​വ​ച്ചി​ട്ടു​ള്ള മ​ണി​പ്പാ​ല്‍ ഷെ​ഡ്യൂ​ള്‍ സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ളു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ച്
പു​ന​രാ​രം​ഭി​ക്കും. അ​ടൂ​ര്‍ ഡി​പ്പോ, പ​ന്ത​ളം ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന കാ​ര്യം സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍​ത്ത​ന്നെ പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ട​ന്‍​ത​ന്നെ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി.
കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജി.​പി. പ്ര​ദീ​പ്കു​മാ​ര്‍ , സോ​ണ​ല്‍ ഓ​ഫീ​സ​ര്‍ റോ​യ് ജേ​ക്ക​ബ്, ഡി​ടി​ഒ കെ.​കെ. സു​രേ​ഷ് കു​മാ​ര്‍, എ​റ്റി​ഒ വി. ​രാ​ജേ​ഷ്, പി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.