സപ്ലൈകോയ്ക്കു മുൻപിൽ റീത്ത് വച്ച് യൂത്ത് കോൺ. പ്രതിഷേധം
1394850
Friday, February 23, 2024 3:26 AM IST
പത്തനംതിട്ട : അവശ്യ സാധനങ്ങളുടെ സബ്സിഡി എടുത്തു മാറ്റിയതിലും നിത്യോപയോഗ സാധനങ്ങൾ ഇല്ലാതെയും സപ്ലൈകോ തുറന്നുവച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വതിൽ സപ്ലൈകോ വില്പനശാലയ്ക്കു മുമ്പിൽ റീത്ത് വച്ചു.
പത്തനംതിട്ടയിൽ പ്രതിഷേധ പരിപാടി കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് ആൻസർ മുഹമ്മദ് ഉദ്ഘാടനംചെയ്തു . യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി അധ്യക്ഷത വഹിച്ചു.
സുനിൽ ഓമല്ലൂർ, ബി.കെ. തദാഗത്മെബിൻ നിരവേൽ, മുഹമ്മദ് റാഫി, സ്റ്റൈൻസ് ഇലന്തൂർ, ജോൺ കിഴക്കേതിൽ, ജോഷുവ കുളനട, ആരോൺ, അലൻ നരിയാപുരം എന്നിവർ പ്രസംഗിച്ചു.