കെസിസി തിരുവല്ല സോൺ വാർഷികം
1338230
Monday, September 25, 2023 10:09 PM IST
തിരുവല്ല: വ്യത്യസ്തതകളിലെ ഐക്യത്തെ ആഘോഷിക്കണമെന്നും എല്ലാവരിലേയും നന്മ ഉൾക്കൊള്ളാൻ സാധിക്കണമെന്നും മാർത്തോമ്മ സഭാസെക്രട്ടറി റവ. എബി ടി. മാമ്മൻ. കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവല്ല സോൺ വാർഷിക സമ്മേളനവും സ്തോത്രസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് റവ.ഡോ. ജോസ് പുനമഠം അധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. റവ. ബിനു വർഗീസ്, റവ. ജോൺ മാത്യു, സോണൽ സെക്രട്ടറി ലിനോജ് ചാക്കോ, വർഗീസ് ടി. മങ്ങാട്, വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, ആനി ചെറിയാൻ, പ്രസാദ് ചെറിയാൻ, ട്രഷറാർ ബെൻസി തോമസ്, ശാന്ത ജോർജ് എന്നിവർ പ്രസംഗിച്ചു.