തിരുവല്ല: വനം വന്യജീവി വകുപ്പ് തിരുവല്ല ബാലികാമഠം ഹൈസ്കൂളിൽ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ വന്യജീവി വാരാഘോഷം നടത്തും.
രണ്ടിന് എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളജ് എന്നീ വിഭാഗങ്ങൾക്ക് രാവിലെ 9.30 മുതൽ 11.30 വരെ പെൻസിൽ ഡ്രോയിംഗ്, തുടർന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങൾക്ക് 11.45 മുതൽ 12.45 വരെ ഉപന്യാസമത്സരം തുടർന്ന് ഉച്ചകഴിഞ്ഞ് എൽപി, യുപി, എച്ച് എസ്, എച്ച്എസ്എസ്, കോളജ് വിഭാഗങ്ങൾക്ക് വാട്ടർ കളർ മത്സരം എന്നിവ നടത്തും. മൂന്നിനു രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ എച്ച്എസ്, എച്ച്എസ്എസ്, കോളജ് വിഭാഗങ്ങൾക്ക് ക്വിസ് മത്സരം, ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകുന്നേരം നാലുവരെ എച്ച്എസ്, എച്ച്എസ്എസ്, കോളജ് വിഭാഗങ്ങൾക്ക് പ്രസംഗം മത്സരം എന്നിവ നടത്തും.
മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർഥിക്ക് സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9074551311 എന്ന നന്പരിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. ജോണുമായി ബന്ധപ്പെടണം.