തിരുവല്ല: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്) ദിനാചരണം നടന്നു. ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന പാലക്കാട് ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം നിർവഹിച്ചു.
ആർപിഎഫിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
ആർപിഎഫ് അസോസിയേഷൻ സെക്രട്ടറി അരവിന്ദാക്ഷൻ, മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, പി. രാകേഷ്, വിജയ് പോൾ, സലിമോൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.