പ്രമാടം - പൂങ്കാവ് റോഡ് പ്ലാസ്റ്റിക് ഫ്രീയാക്കി നേതാജിയിലെ വിദ്യാർഥികൾ
1300844
Wednesday, June 7, 2023 10:47 PM IST
പ്രമാടം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രമാടം-പൂങ്കാവ് റോഡ് പൂർണമായും പ്ലാസ്റ്റിക് വിമുക്ത റോഡാക്കി മാറ്റി നേതാജി സ്കൂൾ മാതൃകയായി. സമാഹരിച്ച പ്ലാസ്റ്റിക്കുകൾ പൂങ്കാവ് ജംഗ്ഷനിൽ പ്രദർശിപ്പിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീകരത നാട്ടുകാരെ കുട്ടികൾ ബോധവത്കരിച്ചു.
മാലിന്യവിമുക്ത വീടുകൾ എന്നപദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെംബർ ലിജ ശിവപ്രകാശ് നിർവഹിച്ചു.
എൻസിസി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.